അതിജീവനത്തിന് ശക്തിപകരാൻ ബി ആർ സി എറണാകുളം
ഇടപ്പള്ളി : കേരളത്തെ പിടിച്ചുകുലുക്കി പ്രളയം കടന്നുപോയപ്പോൾ കെടുതിയിൽ വീണുപോയതു 5 സ്കൂളുകളാണ് . ബി ആർ സി അംഗങ്ങൾ ഒത്തുപിടിച്ചപ്പോൾ സ്കൂളിൻറെ ഓരോ ഭാഗവും വൃത്തിയാക്കി എടുക്കാൻ സാധിച്ചു. എ.എം.എം.എൽ.പി.എസ്.ചേന്നൂർ, സെൻറ് മേരീസ് യു.പി.എസ്. വെസ്റ്റ് ചേരാനെല്ലൂർ, സെൻറ് ജോസഫ് യു.പി.എസ് പിഴല, ജി.എച്ച്.എസ്.എസ് കടമക്കുടി, എച്ച്.എസ്.എസ് ഓഫ് ജീസസ് കോതാട് എന്നീ സ്കൂളുകളാണ് എറണാകുളം സബ് ജില്ലയില്‍ പ്രളയക്കെടുതിയിലായത്. അതിജീവനത്തിന് ശക്തി പകര്‍ന്ന ബി.ആര്‍.സി. സേനാംഗങ്ങളെ ഡി.ഇ.ഒ. ലളിത ടീച്ചര്‍, എ.ഇ.ഒ. ആന്‍സലാം എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
No comments:
Post a Comment